മനാമ: വേനലവധിക്കുശേഷം സ്കൂളുകൾ തുറക്കുന്നതിൻറെ ആവേശത്തിൽ കുട്ടികൾക്കായി ‘ബാക്ക് ടു സ്കൂൾ’ ക്യാമ്പയിന് തുടക്കം കുറിച്ച് ബഹ്റൈനിലെ ലുലു ഹൈപ്പെർമാർക്കറ്റുകൾ. പുത്തനുടുപ്പും ബാഗും പുസ്തകങ്ങളുമായി സ്കൂളുകളിലേക്ക് മടങ്ങാൻ തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് വേണ്ടതെല്ലാം ഒരുക്കിയാണ് ലുലു ഹൈപ്പർമാർക്കറ്റ് ആവേശത്തിനൊപ്പം ചേരുന്നത്.
കാമ്പയിൻറെ ഭാഗമായി ബുധനാഴ്ച വൈകുന്നേരം ദാനാ മാളിൽ നടന്ന ആഘോഷ പരിപാടിയിൽ റോയൽ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷനിൽ (ആർ.എച്ച്.എഫ്) നിന്നുള്ള കുട്ടികളും മുതിർന്ന ലുലു ഗ്രൂപ്പ് പ്രതിനിധികളും പങ്കെടുത്തു. കുട്ടികൾക്കായി ഒരുക്കിയ ബസ് റൈഡും വിവിധ വിനോദ മത്സരങ്ങളും ഉദ്ഘാടന പരിപാടിയുടെ മാറ്റ് കൂട്ടി.
സ്കൂളുകളിൽ നേരിട്ടുള്ള പഠനം ആരംഭിക്കുന്ന സാഹചര്യത്തിൽ വിദ്യാർഥികൾക്ക് ആവശ്യമായ എല്ലാ സാധനങ്ങളും ലുലു ഹൈപ്പർ മാർക്കറ്റിൽ ഒരുക്കിയിട്ടുണ്ട്. സ്കൂൾ യൂണിഫോം, ഷൂസ്, സ്കൂൾ ബാഗ്, സ്റ്റേഷനറി സാധനങ്ങൾ, ലഞ്ച് ബോക്സ് തുടങ്ങിയവയുടെ വിപുലമായ ശേഖരമാണ് കുട്ടികളെ കാത്തിരിക്കുന്നത്.
നേരിട്ടുള്ള പഠനത്തിനൊപ്പം ഓൺലൈൻ പഠന പ്രവർത്തനങ്ങളും ഉണ്ടാകുമെന്നതിനാൽ ലാപ്ടോപ്പ്, ഡിവൈസുകൾ, ഗാഡ്ജറ്റുകൾ, പ്രിന്റർ, ടാബ് തുടങ്ങിയവക്ക് ആകർഷകമായ ഓഫറുകളും ലഭ്യമാണ്. ന്യൂട്രല്ല സ്പ്രെഡ്, ബർഗർ, ചിപ്സ് തുടങ്ങിയ കുട്ടികളുടെ ഇഷ്ട സ്നാക്സുകൾ, കുട്ടികളുടെ ആരോഗ്യം ഉറപ്പാക്കുന്നതിന് ഹൈജീൻ ഉൽപന്നങ്ങൾ എന്നിവയും ഇവിടെ ലഭിക്കും.
സ്കൂൾ ടൈം പ്രൊമോഷൻ ബഹ്റൈനിലെ എല്ലാ ലുലു ഹൈപ്പർമാർക്കറ്റുകളിലും സെപ്റ്റംബർ 15 വരെ നീണ്ടുനിൽക്കും. www.LuluHypermarket.com എന്ന വെബ്സൈറ്റിൽ ഓൺലൈനായും ലുലു ഷോപ്പിങ് ആപ്പ് മുഖേനയും ഈ ഷോപ്പിങ് ഉൽസവത്തിൽ പങ്കുചേരാവുന്നതാണ്.