മനാമ: ബഹ്റൈൻ കേരളീയ സമാജം ഓണാഘോഷമായ ശ്രാവണം 2022 ന്റെ ഭാഗമായി നടക്കുന്ന പരിപാടികളിൽ സെപ്റ്റംബർ 5 ന് കൊയിലാണ്ടിക്കൂട്ടം ഗ്ലോബൽ കമ്മ്യൂണിറ്റി ബഹ്റൈൻ ചാപ്റ്റർ പങ്കാളികളാവുന്നു.
തിങ്കളാഴ്ച രാത്രി 7:30 മുതൽ സമാജം ഡയമണ്ട് ജൂബിലി ഹാളിൽ സംഘനൃത്തം (ഭരതനാട്യം), സിംഗിൾ ഡാൻസ്, തിരുവാതിര, ഒപ്പന, വിവാഹ നാളുകളിൽ അവതരിപ്പിക്കുന്ന മലബാറിന്റെ സവിശേഷ കലാരൂപമായ മുട്ടിപ്പാട്ട്, കരോക്കെ ഗാനങ്ങൾ എന്നിവ കൊയിലാണ്ടിക്കൂട്ടം അവതരിപ്പിക്കുമെന്നും ഏവരെയും ക്ഷണിക്കുന്നതായും ബഹ്റൈൻ കേരളീയ സമാജം പ്രസിഡണ്ട് പി. വി. രാധാകൃഷ്പിള്ള, ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ എന്നിവർ അറിയിച്ചു.