bahrainvartha-official-logo
Search
Close this search box.

മുഹറഖ് മലയാളി സമാജം അഹ്‌ലൻ പൊന്നോണം ശ്രദ്ദേയമായി

WhatsApp Image 2022-09-12 at 11.53.49 PM

മനാമ: ഓണാഘോഷ ഭാഗമായി മുഹറഖ് മലയാളി സമാജം അഹ്‌ലൻ പൊന്നോണം ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു. മുഹറഖ് സായ്യാനി ഹാളിൽ നടന്ന പരിപാടി ജനപങ്കാളിത്തം കൊണ്ട് ശ്രദ്ദേയമായിരുന്നു. വൈകിട്ട് 5 മണിക്ക് തുടങ്ങിയ കലാപരിപാടികൾ രാത്രി വൈകി 1.30 യോട് കൂടിയാണ് അവസാനിച്ചത്.

എംഎംഎസ് സർഗ്ഗവേദി, വനിതാ വേദി, മഞ്ചാടി ബാലവേദി, സഹൃദയ പയ്യന്നൂർ, ഐമാക് കൊച്ചിൻ കലാഭവനിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച സിനിമാറ്റിക് ഡാൻസ്, എം സി എം എ കൈമുട്ടി പാട്ട്, മൊഞ്ചത്തീസ് അവതരിപ്പിച്ച ഒപ്പന തുടങ്ങിയ വിവിധ പരിപാടികൾ അരങ്ങേറി. പൂർണ്ണമായും ബഹ്‌റൈൻ പ്രവാസികൾ അവതരിപ്പിച്ച പരിപാടികൾ ആയിരുന്നു എന്നതാണ് പ്രതേകത.

സാംസ്കാരിക സമ്മേളനത്തിൽ എംഎം എസ് പ്രസിഡന്റ് ഷിഹാബ് കറുകപുത്തൂർ അധ്യക്ഷനായിരുന്നു. ഓണാഘോഷ കമ്മറ്റി കൺവീനർ അനസ് റഹിം സ്വാഗതം ആശംസിച്ചു. മുഹറഖ് മുൻസിപ്പൽ കൗൺസിലർ അഹ്മദ് അൽ മുഖ്വാവി ഉദ്‌ഘാടനം ചെയ്തു. എംഎംഎസ് മുഖ്യ രക്ഷാധികാരി എബ്രഹാം ജോൺ, സൽമാനിയ ഹോസ്പിറ്റൽ ഡോക്ടർ മുഹമ്മദ്‌ സലിം ഭാട്ടി, എം എം എസ് ഉപദേശക സമിതിയംഗവും പ്രോഗ്രാം കൺവീണറും ആയ അൻവർ നിലമ്പൂർ, നിസ്സാർ കൊല്ലം, ട്രഷറർ ബാബു എം കെ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

ബി എം സി മീഡിയയുടെ പ്രവീൺ കൃഷ്ണക്ക് എം എം എസിന്റെ ഉപഹാരം അഹ്‌മദ് അൽ മുഖ്വാവി സമർപ്പിച്ചു. സ്വാതന്ത്ര്യ ദിന ആഘോഷ ഭാഗമായി സംഘടിപ്പിച്ച വിവിധ മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനദാനവും നടത്തി. അഹ്‌ലൻ പൊന്നോണം മുഖ്യ പ്രയോജകരായ ഷെമാൽ കൊണ്ട്രാക്റ്റിങ് MD സഹീർ മുഹമ്മദിനും, ലുലു ബഹ്‌റൈൻ നുമുള്ള ഉപഹാര സമർപ്പണം എംഎംഎസ് പ്രസിഡന്റ് ഷിഹാബ് കറുകപുത്തൂർ നിർവഹിച്ചു. സെക്രട്ടറി രജീഷ് പിസി നന്ദി പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!