bahrainvartha-official-logo
Search
Close this search box.

മു​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ്​ കെ.​പി. അ​ബ്ദു​ല്ല പേ​രാ​മ്പ്ര​യു​ടെ നി​ര്യാ​ണ​ത്തി​ൽ ബ​ഹ്റൈ​ൻ കെ.​എം.​സി.​സി അനുശോചിച്ചു

New Project - 2022-09-16T101230.921

മ​നാ​മ: ബ​ഹ്റൈ​ൻ കെ.​എം.​സി.​സി മു​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ്​ കെ.​പി. അ​ബ്ദു​ല്ല പേ​രാ​മ്പ്ര​യു​ടെ നി​ര്യാ​ണ​ത്തി​ൽ സ്റ്റേ​റ്റ് ക​മ്മി​റ്റി അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി. കെ.​എം.​സി.​സി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നൂ​ത​ന ശൈ​ലി​യി​ൽ ആ​വി​ഷ്ക​രി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച്​ ഒ​രു​പാ​ട് സ്വ​പ്ന​ങ്ങ​ളും ആ​ശ​യ​ങ്ങ​ളും മ​ന​സ്സി​ൽ കൊ​ണ്ടു​ന​ട​ന്നി​രു​ന്ന നേ​താ​വാ​യി​രു​ന്നു അ​ദ്ദേ​ഹ​മെ​ന്ന്​ നേ​താ​ക്ക​ൾ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ൾ കു​റ​വാ​യി​രു​ന്ന കാ​ല​ത്ത് അ​ദ്ദേ​ഹ​വും സ​ഹ പ്ര​വ​ർ​ത്ത​ക​രും കെ.​എം.​സി.​സി​യു​ടെ യ​ശ​സ്സ് ഉ​യ​ർ​ത്താ​ൻ ക​ഠി​നാ​ധ്വാ​നം ചെ​യ്തു.

പാ​ണ​ക്കാ​ട് മു​ഹ​മ്മ​ദ​ലി ശി​ഹാ​ബ് ത​ങ്ങ​ളു​ടെ ആ​ദ്യ ബ​ഹ്‌​റൈ​ൻ സ​ന്ദ​ർ​ശ​നം അ​ദ്ദേ​ഹം പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന കാ​ല​ത്താ​യി​രു​ന്നു. അ​ദ്ദേ​ഹ​ത്തി​​ന്റെ വേ​ർ​പാ​ടി​ൽ പ്ര​യാ​സം അ​നു​ഭ​വി​ക്കു​ന്ന കു​ടും​ബ​ത്തി​ന് ആ​ശ്വാ​സം പ​ക​രു​ന്ന​താ​യി സ്റ്റേ​റ്റ് പ്ര​സി​ഡ​ന്‍റ്​ ഹ​ബീ​ബ് റ​ഹ്​​മാ​നും ആ​ക്ടി​ങ്​ സെ​ക്ര​ട്ട​റി ഒ.​കെ. കാ​സി​മും അ​റി​യി​ച്ചു. സ്റ്റേ​റ്റ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വെ​ള്ളി​യാ​ഴ്ച മ​നാ​മ കെ.​എം.​സി.​സി ആ​സ്ഥാ​ന​ത്ത്​ മ​യ്യി​ത്ത്​ ന​മ​സ്കാ​രം സം​ഘ​ടി​പ്പി​ച്ച​താ​യി നേ​താ​ക്ക​ൾ അ​റി​യി​ച്ചു.

പ്ര​വാ​സി ലീ​ഗ് മു​ൻ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റും പേ​രാ​മ്പ്ര മ​ഹ​ല്ല് ജു​മാ മ​സ്ജി​ദ് ക​മ്മി​റ്റി മു​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും ക​ല്ലോ​ട് ഖു​വ്വ​ത്തു​ൽ ഇ​സ്​​ലാം സം​ഘം മു​ൻ വൈ​സ് പ്ര​സി​ഡ​ന്‍റും നി​ല​വി​ൽ പ​ള്ളി നി​ർ​മാ​ണ ക​മ്മി​റ്റി ഉ​പ​ദേ​ഷ്ടാ​വു​മാ​യി​രു​ന്നു കെ.​പി അ​ബ്ദു​ല്ല. ഭാ​ര്യ: ഹ​ലീ​മ. മ​ക്ക​ൾ: സ​ഹീ​ൽ (പി.​ആ​ർ.​ഒ, സി.​എ​ച്ച് സെ​ന്‍റ​ർ കോ​ഴി​ക്കോ​ട്), സാ​ലി​ഹ്, ഷ​മീ​ബ (ഖ​ത്ത​ർ), ശാ​ഹി​റ ബാ​നു. മ​രു​മ​ക്ക​ൾ: സു​ബി​ല, ഷാ​മി​ല, ഷ​ബാ​ദ് (ഖ​ത്ത​ർ), മ​നാ​സ് (ദു​ബൈ).

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!