മനാമ: ലളിതജീവിതംകൊണ്ട് എല്ലാ ആളുകളുടെയും സ്നേഹം പിടിച്ചുപറ്റാൻ സാധിച്ച നേതാവായിരുന്നു കണ്ണൂർ ജില്ല കോൺഗ്രസ് കമ്മിറ്റി മുൻ അധ്യക്ഷനും കെ.പി.സി.സി ജനറൽ സെക്രട്ടറിയുമായിരുന്ന സതീശൻ പാച്ചേനി എന്ന് ഒ.ഐ.സി.സി ബഹ്റൈൻ കണ്ണൂർ ജില്ല കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ യോഗം അഭിപ്രായപ്പെട്ടു.
കണ്ണൂർ ജില്ല പ്രസിഡൻറ് ഫിറോസ് നങ്ങാരത്ത് അധ്യക്ഷത വഹിച്ചു. ഒ.ഐ.സി.സി ഗ്ലോബൽ കമ്മിറ്റി ജനറൽ സെക്രട്ടറിയും മിഡിലീസ്റ്റ് ജനറൽ കൺവീനറുമായ രാജു കല്ലുംപുറം മുഖ്യപ്രഭാഷണം നടത്തി.
പ്രവാസി കമീഷൻ അംഗം സുബൈർ കണ്ണൂർ, ഒ.ഐ.സി.സി ദേശീയ പ്രസിഡൻറ് ബിനു കുന്നന്താനം, കെ.എം.സി.സി കണ്ണൂർ ജില്ല പ്രസിഡന്റ് മഹ്മൂദ് പെരിങ്ങത്തൂർ, ഒ.ഐ.സി.സി ജനറൽ സെക്രട്ടറിമാരായ ഗഫൂർ ഉണ്ണികുളം, ബോബി പാറയിൽ, വൈസ് പ്രസിഡൻറ് രവി കണ്ണൂർ, സെക്രട്ടറിമാരായ മാത്യൂസ് വാളക്കുഴി, ജവാദ് വക്കം, മനു മാത്യു, വനിത വിഭാഗം പ്രസിഡൻറ് മിനി റോയ്, കണ്ണൂർ ജില്ല നേതാക്കളായ അഷ്റഫ് കക്കാട്, അജിത്ത് കുമാർ, പവിത്രൻ പൂക്കുട്ടി, നേതാക്കളായ അഡ്വ. ഷാജി സാമുവൽ, നസിം തൊടിയൂർ, ഷമീം നടുവണ്ണൂർ, ചന്ദ്രൻ വളയം, നിസാർ കുന്നംകുളത്തിങ്കൽ, സൽമാനുൽ ഫാരിസ്, റംഷാദ് അയിലക്കാട്, സുരേഷ് പുണ്ടൂർ, യു. മുനീർ, ലുലു, ഷീജ നടരാജ്, പി.കെ. പ്രദീപ്, സുബിനാസ് കിട്ടു, റിജിത് മൊട്ടപ്പാറ, ശ്രീജിത്ത് പാനായി, സന്തോഷ്, മഹേഷ് കരിക്കൻ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. കണ്ണൂർ ജില്ല ജനറൽ സെക്രട്ടറി ബിജേഷ് ബാലൻ സ്വാഗതവും സെക്രട്ടറി നിജിൽ രമേശ് നന്ദിയും പറഞ്ഞു.