bahrainvartha-official-logo
Search
Close this search box.

ഇ​ന്ത്യ​ൻ സ്കൂ​ള്‍ ബഹ്‌റൈൻ തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ട​ൻ ന​ട​ത്ത​ണം- യു.​പി.​പി

IMG-20221109-WA0052

മ​നാ​മ: രാ​ജ്യ​ത്ത് കോ​വി​ഡ് പ്ര​തി​സ​സ​ന്ധി​യും നി​യ​ന്ത്ര​ണ​ങ്ങ​ളും മാ​റി​യ സാ​ഹ​ച​ര്യ​ത്തി​ല്‍ ഇ​ന്ത്യ​ന്‍ സ്കൂ​ള്‍ ഭ​ര​ണ​സ​മി​തി​യി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് എ​ത്ര​യും പെ​ട്ടെ​ന്ന് ന​ട​ത്ത​ണ​മെ​ന്നും നി​ല​വി​ല്‍ ര​ക്ഷി​താ​ക്ക​ള്‍ അ​ല്ലാ​ത്ത​വ​ര്‍ അ​ധി​കാ​രം ഒ​ഴി​യ​ണ​മെ​ന്നും ര​ക്ഷി​താ​ക്ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​നൈ​റ്റ​ഡ് പാ​ര​ന്‍റ് പാ​ന​ല്‍ (യു.​പി.​പി) ആ​വ​ശ്യ​പ്പെ​ട്ടു. യു.​പി.​പി റി​ഫ ഏ​രി​യ സം​ഘ​ടി​പ്പി​ച്ച ക​ണ്‍വെ​ന്‍ഷ​നി​ലാ​ണ് ഈ ​ആ​വ​ശ്യം ഉ​ന്ന​യി​ച്ച​ത്. കോ​വി​ഡ് പ്ര​തി​സ​ന്ധി മാ​റി​യാ​ലു​ട​ന്‍ രാ​ജി​വെ​ച്ചൊ​ഴി​യു​മെ​ന്നാ​ണ് ക​ഴി​ഞ്ഞ വ​ര്‍ഷ​ത്തെ വാ​ര്‍ഷി​ക ജ​ന​റ​ല്‍ ബോ​ഡി​യി​ല്‍ ഭാ​ര​വാ​ഹി​ക​ൾ ര​ക്ഷി​താ​ക്ക​ള്‍ക്ക് വാ​ഗ്ദാ​നം ന​ല്‍കി​യ​ത്. ചെ​യ​ര്‍മാ​ന​ട​ക്കം ര​ക്ഷി​താ​ക്ക​ള​ല്ലാ​ത്ത ഭാ​ര​വാ​ഹി​ക​ൾ രാ​ജി​വെ​ച്ചൊ​ഴി​ഞ്ഞ്, കോ​വി​ഡ് പ്ര​തി​സ​ന്ധി​മൂ​ലം ക​ഴി​ഞ്ഞ ര​ണ്ടു വ​ര്‍ഷ​മാ​യി ന​ട​ത്താ​ന്‍ ക​ഴി​യാ​തി​രു​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ട​ന്‍ പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്നും യു.​പി.​പി ആ​വ​ശ്യ​പ്പെ​ട്ടു. അ​ധ്യാ​പ​ക​ര്‍ സ​മ​യ​ബ​ന്ധി​ത​മാ​യി എ​ടു​ത്ത് തീ​ര്‍ക്കേ​ണ്ട പാ​ഠ്യ​വി​ഷ​യ​ങ്ങ​ള്‍ പ​ല​തും പൂ​ർ​ത്തി​യാ​യി​ട്ടി​ല്ല. ഇ​ത്ത​രം സാ​ഹ​ച​ര്യ​ത്തി​ല്‍ ക​ലാ​പ​രി​പാ​ടി​ക​ള്‍ക്കും മ​റ്റു ആ​ഘോ​ഷ പ​രി​പാ​ടി​ക​ള്‍ക്കും കൊ​ടു​ക്കു​ന്ന​തി​ന്‍റെ പ​കു​തി പ്രാ​ധാ​ന്യ​മെ​ങ്കി​ലും പാ​ഠ്യ​വി​ഷ​യ​ങ്ങ​ള്‍ക്ക് ന​ൽ​ക​ണം.

ഫെ​യ​ര്‍ പോ​ലെ വ​ന്‍ സാ​മ്പ​ത്തി​ക സ​മാ​ഹ​ര​ണ​ങ്ങ​ള്‍ പു​തു​താ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന ര​ക്ഷി​താ​ക്ക​ളു​ടെ പു​തി​യ ക​മ്മി​റ്റി​യാ​ണ് ചെ​യ്യേ​ണ്ട​ത്. ര​ക്ഷി​താ​ക്ക​ള​ല്ലാ​ത്ത​വ​ര്‍ സ്കൂ​ളി​ന​ക​ത്ത് പ​ല കാ​ര്യ​ങ്ങ​ളി​ലും ഇ​ട​പെ​ടു​ന്ന​ത് അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു. ഈ ​ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ചു കൊ​ണ്ട് ബ​ന്ധ​പ്പെ​ട്ട മ​ന്ത്രാ​ല​യ​ങ്ങ​ള്‍ക്കും മ​റ്റും യു.​പി.​പി പ​രാ​തി ന​ല്‍കു​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

ചീ​ഫ് കോ​ഓ​ർ​ഡി​നേ​റ്റ​ര്‍ ശ്രീ​ധ​ര്‍ തേ​റ​മ്പി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യു.​പി.​പി ചെ​യ​ര്‍മാ​ന്‍ എ​ബ്ര​ഹാം ജോ​ണ്‍, മ​റ്റു നേ​താ​ക്ക​ളാ​യ ബി​ജു ജോ​ർ​ജ്, ഹ​രീ​ഷ് നാ​യ​ര്‍, ക​ണ്‍വീ​ന​ര്‍മാ​രാ​യ ഹാ​രി​സ് പ​ഴ​യ​ങ്ങാ​ടി, യു.​കെ അ​നി​ല്‍, ദീ​പ​ക് മേ​നോ​ന്‍, മ​റ്റു നേ​താ​ക്ക​ളാ​യ എം.​ടി വി​നോ​ദ്, അ​ന്‍വ​ര്‍ ശൂ​ര​നാ​ട്, ജ​മാ​ല്‍ കു​റ്റി​ക്കാ​ട്ടി​ല്‍, എ​ബി തോ​മ​സ്, ജോ​ണ്‍ ബോ​സ്കോ, അ​ബ്ബാ​സ്, ജോ​ണ്‍ ത​ര​ക​ന്‍, ജോ​ർ​ജ്, അ​ജി ജോ​ർ​ജ്, തോ​മ​സ് ഫി​ലി​പ്പ്, ശ്രീ​ജി​ത് പാ​നാ​യി, മു​ഹ​മ്മ​ദ​ലി, സു​ന്ദ​ര്‍, സെ​യ്ദ് ഹ​നീ​ഫ്, അ​ശോ​ക​ന്‍, ദാ​മോ​ദ​ര​ന്‍, സി​ദ്ദീ​ഖ്, ഫി​റോ​സ്ഖാ​ന്‍, സു​നി​ൽ ബാ​ബു, പ്ര​സാ​ദ്, ബി​നു, സി​നു, ജ​ഗ​ന്നാ​ഥ​ന്‍, ജെ​യിം​സ്, എ​ന്നി​വ​രും സം​സാ​രി​ച്ചു. എ​ഫ്.​എം ഫൈ​സ​ല്‍ സ്വാ​ഗ​ത​വും സെ​ക്ര​ട്ട​റി ജ്യോ​തി​ഷ് പ​ണി​ക്ക​ര്‍ ന​ന്ദി​യും പ​റ​ഞ്ഞു.

റി​ഫ ഏ​രി​യ ക​മ്മി​റ്റി ക​ണ്‍വീ​ന​റാ​യി നാ​യ​ക് മ​റി​യ ദാ​സി​നേ​യും ജോ. ​ക​ണ്‍വീ​ന​ര്‍മാ​രാ​യി അ​ശോ​ക​ന്‍, ജ​ഗ​ന്നാ​ഥ​ന്‍, ദാ​മോ​ദ​ര​ന്‍, സി​ദ്ധീ​ഖ്, ശ്രീ​കാ​ന്ത്, സോ​ന ഗോ​പി​നാ​ഥ് എ​ന്നി​വ​രേ​യും തെ​ര​ഞ്ഞെ​ടു​ത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!