bahrainvartha-official-logo
Search
Close this search box.

ഫ്ര​ൻ​ഡ്സ് ദേ​ശീ​യ​ദി​നാ​ഘോ​ഷം – ഇ​ന്തോ – അ​റ​ബ് ക​ൾ​ച്ച​റ​ൽ എ​ക്സി​ബി​ഷ​ൻ; അ​ഹ്മ​ദ് ഖ​റാ​ത്ത എം.​പി ഉ​ദ്ഘാ​ട​നം ചെ​യ്യും

New Project - 2022-12-15T150416.257

മനാമ: ഫ്ര​ൻ​ഡ്സ് സോ​ഷ്യ​ൽ അ​സോ​സി​യേ​ഷ​ൻ സം​ഘ​ടി​പ്പി​ക്കു​ന്ന ബ​ഹ്‌​റൈ​ൻ ദേ​ശീ​യ​ദി​നാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ പാ​ർ​ല​മെ​ന്റ് ര​ണ്ടാം ഉ​പാ​ധ്യ​ക്ഷ​ൻ അ​ഹ്മ​ദ് ഖ​റാ​ത്ത വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട് ഏ​ഴി​ന് ഉ​ദ്ഘാ​ട​നം ചെ​യ്യും. ഈ​വ​ർ​ഷ​ത്തെ ദേ​ശീ​യ ദി​നാ​ഘോ​ഷ​ത്തി​ന്റെ ഭാ​ഗ​മാ​യി ഫ്ര​ൻ​ഡ്സ് സം​ഘ​ടി​പ്പി​ക്കു​ന്ന ‘ഇ​ൻ​സ്‌​പെ​യ​ർ ഇ​ന്തോ – അ​റ​ബ് ക​ൾ​ച്ച​റ​ൽ എ​ക്സി​ബി​ഷ​ന്റെ ഔ​പ​ചാ​രി​ക ഉ​ദ്ഘാ​ട​ന​വും അ​ദ്ദേ​ഹം നി​ർ​വ​ഹി​ക്കും.

അ​റി​വി​ന്റെ​യും വി​നോ​ദ​ത്തി​ന്റെ​യും ഉ​ത്സ​വ​ക്കാ​ഴ്ച​ക​ളാ​ണ് എ​ക്സി​ബി​ഷ​നി​ൽ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. സി​ഞ്ചി​ലെ അ​ൽ അ​ഹ്‍ലി ക്ല​ബി​ൽ പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ പ​വി​ലി​യ​നി​ൽ ബ​ഹ്‌​റൈ​ൻ – അ​റ​ബ് സാം​സ്കാ​രി​ക ത​നി​മ​യെ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന വി​വി​ധ സ്റ്റാ​ളു​ക​ളാ​ണ് രൂ​പ​ക​ൽ​പ​ന ചെ​യ്തി​രി​ക്കു​ന്ന​ത്. എ​ല്ലാ ദി​വ​സ​വും വൈ​കീ​ട്ട് മൂ​ന്നു​മു​ത​ൽ രാ​ത്രി 11 വ​രെ​യാ​ണ് എ​ക്സി​ബി​ഷ​ൻ കാ​ണാ​ൻ അ​വ​സ​രം. കോ​ൺ​വെ​ക്സ് ഇ​വ​ന്റ് മാ​നേ​ജ്‌​മെ​ന്റു​മാ​യി സ​ഹ​ക​രി​ച്ചു ന​ട​ത്തു​ന്ന പ​രി​പാ​ടി​യി​ൽ പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​യി​രി​ക്കും.ഉ​ദ്ഘാ​ട​ന​പ​രി​പാ​ടി​യി​ൽ എം.​പി.​മാ​ർ, കാ​പി​റ്റ​ൽ ചാ​രി​റ്റി അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ, ബ​ഹ്‌​റൈ​നി​ലെ സം​ഘ​ട​ന നേ​താ​ക്ക​ൾ, സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കു​മെ​ന്ന് ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​അ​ബ്ബാ​സ് അ​റി​യി​ച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!