മനാമ: എയർ ഇന്ത്യ ബഹ്റൈൻ സെയിൽസ് മാനേജർ എ.കെ. നാരായണ മേനോന്റെ പിതാവ് പറവൂർ കടവത്ത് റോഡ് രാധാവിഹാറിൽ പെരുമിറ്റത്ത് എ. കൃഷ്ണമേനോൻ (റിട്ട. എസ്.ബി.ടി മാനേജർ-92) നാട്ടിൽ നിര്യാതനായി. ഭാര്യ: പരേതയായ ആറ്റുപുറത്ത് രാജേശ്വരി. മറ്റു മക്കൾ: എ.കെ. രാധാകൃഷ്ണൻ (റിലയൻസ് ഇൻഷുറൻസ്), കെ. വേണുഗോപാൽ (കിറ്റെക്സ് ലിമിറ്റഡ്), ഡോ. രമ എസ്. കർത്ത (ഡിസൈനർ മാഗസിൻ).
മരുമക്കൾ: ഗിരിജ രാധാകൃഷ്ണൻ, സബിത നാരായണ മേനോൻ (വൈ.എം.എച്ച്, ബഹ്റൈൻ), സ്മിത വേണുഗോപാൽ (ഭവൻസ് വിദ്യാമന്ദിർ), ശശിധരൻ കർത്ത (കർത്താസ് ഷിപ്പിങ് സൊല്യൂഷൻസ്). സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന്.