മനാമ: ഭരണകൂട ഭീകരതയുടെ ഇരയായി മാറിയ മതേതര – ജനാധിപത്യ ഇന്ത്യയുടെ പ്രതീക്ഷയും മുതിർന്ന കോൺഗ്രസ് നേതാവും, മുൻ എ ഐ സി സി പ്രസിഡന്റും ആയിരുന്ന രാഹുൽ ഗാന്ധിക്ക് ബഹ്‌റൈൻ ഒഐസിസി പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് സമ്മേളനം നടത്തി. വിമരർശകരുടെ വായ് അടപ്പിക്കുവാൻ ഭരണാധികാരികൾ നടത്തുന്ന ഏറ്റവും നികൃഷ്ടമായ രാഷ്ട്രീയം ആണ് രാഹുൽ ഗാന്ധിക്ക് എതിരെ സൂറത്ത് കോടതിയുടെ ഭാഗത്ത് നിന്ന് ഉണ്ടായ വിധി.
അധികാരികളുടെ പിണിയാളുകൾ നമ്മുടെ ഭരണഘടന സ്ഥാപനങ്ങൾ എല്ലാം കൈ അടക്കി വച്ചിരിക്കുന്ന അവസ്ഥയാണ്.ജനാധിപത്യത്തിന്റെ ഏറ്റവും വലിയ സവിശേഷതയായ വിയോജിക്കാനുള്ള അവകാശം പോലും അനുവദിച്ചു നൽകാതെ, ജനാധിപത്യത്തിന്റെ മര്യാദകൾ എല്ലാം കാറ്റിൽ പറത്തി രാജ്യത്തെ ഭരണസംവിധാനം മുന്നോട്ട് പോകുന്നത്.രാജ്യത്തെ ജനാധിപത്യ സംവിധാനം നിലനിർത്താൻ ഉത്തരവാദിത്വപ്പെട്ട ഭരണഘടനാ സ്ഥാപനങ്ങൾ തങ്ങളുടെ ഉത്തരവാദിത്വം മറന്ന് കൊണ്ട്, ഭാവിയിൽ തങ്ങൾക്ക് ലഭിക്കുന്ന സ്ഥാനമാനങ്ങൾക്ക് പിറകെ പോകുമ്പോൾ ജനാധിപത്യം തകർച്ചയുടെ വക്കിൽ ആണ്. ഇത് തിരിച്ചറിഞ്ഞു കൊണ്ട് ജനാധിപത്യ കക്ഷികൾ എല്ലാം ഒരു കുടക്കീഴിൽ അണിനിരക്കേണ്ട സമയം അതിക്രമിച്ചു എന്ന് യോഗത്തിൽ പങ്കെടുത്ത നേതാക്കൾ അഭിപ്രായപെട്ടു.
രാജ്യത്തെ നിയമ സംവിധാനത്തെ തകർച്ചയുടെ വക്കിൽ നിന്ന് രക്ഷിക്കാൻ ജനാധിപത്യ വിശ്വാസികൾ മുന്നോട്ട് വരണം. കോടതി വിധിയുടെ പശ്ചാത്തലത്തിൽ രാഹുൽ ഗാന്ധിയെ രാഷ്ട്രീയ വനവാസത്തിന് അയക്കാം എന്ന് രാജ്യത്തെ ആരെങ്കിലും ധരിക്കുന്നുണ്ടെങ്കിൽ വരാൻ പോകുന്ന തെരഞ്ഞെടുപ്പ് അവർക്കുള്ള മുന്നറിയിപ്പ് ആയിരിക്കും എന്നും അഭിപ്രായപെട്ടു. മൂവാറ്റുപുഴ എം എൽ എ ഡോ. മാത്യു കുഴൽ നാടൻ ഐക്യദാർഢ്യ സമ്മേളനം ഉത്ഘാടനം ചെയ്തു.
ഒഐസിസി ദേശീയ പ്രസിഡന്റ് ബിനു കുന്നന്താനം അധ്യക്ഷത വഹിച്ചു. ഒഐസിസി ഗ്ലോബൽ കമ്മറ്റി ജനറൽ സെക്രട്ടറി രാജു കല്ലുംപുറം, ദേശീയ ജനറൽ സെക്രട്ടറിമാരായ ഗഫൂർ ഉണ്ണികുളം, ബോബി പാറയിൽ, വൈസ് പ്രസിഡന്റ്‌മാരായ രവി കണ്ണൂർ, ലത്തീഫ് ആയംചേരി, സെക്രട്ടറി മാരായ ജവാദ് വക്കം, മനു മാത്യു, എം. ഡി. ജോയ്,നിസാർ കുന്നത്ത്കുളത്തിങ്കൽ, കെ. സി. ഷമീം എന്നിവർ പ്രസംഗിച്ചു.ഒഐസിസി നേതാക്കളായ സൽമാനുൽ ഫാരിസ്, ഷിബു എബ്രഹാം, ഫിറോസ് അറഫ, നസിംതൊടിയൂർ, സുനിൽ ചെറിയാൻ, തോമസ് എബ്രഹാം, സുബിനാസ് കിട്ടു, സിൻസൺ പുലിക്കോട്ടിൽ, സിജു പുന്നവേലി, പ്രദീപൻ പി. കെ, രഞ്ജൻ കേച്ചേരി, ശ്രീജിത്ത് പാനായി, അഷ്‌റഫ്, രവി പേരാമ്പ്ര, സുലൈമാൻ, ബഷീർ, സിബി തോമസ്, ഷീജ നടരാജൻ, മിനി റോയ്, സുനിത നിസാർ, ഉണ്ണി, ആനി അനു,അലക്സ് മഠത്തിൽ,ജെയിംസ് കോഴഞ്ചേരി എന്നിവർ നേതൃത്വം നൽകി.