മനാമ: ബഹ്റൈന്‍ ദേശീയ ദിനത്തിന്റെ ഭാഗമായി ഷിഫ അല്‍ ജസീറ ആശുപത്രിയില്‍ ഡിസംബര്‍ 16, 17 തീയതികളില്‍ പ്രത്യേക ഹെല്‍ത്ത് പാക്കേജ് ലഭ്യമായിരിക്കുമെന്ന് മാനേജ്മെന്റ് അറിയിച്ചു. പാക്കേജില്‍ 52 ലാബ് ടെസ്റ്റുകള്‍ വെറും 5.2 ദിനാറിന് ഉപഭോക്താക്കള്‍ക്ക് ലഭിക്കും.
52-ാം ദേശീയ ദിനത്തിന്റെ ബഹുമാനാര്‍ഥമാണ് 52 ടെസ്റ്റുകള്‍ ഇത്രയും കുറഞ്ഞ തുകക്ക് നല്‍കുന്നതെന്ന് മാനേജ്മെന്റ് അറിയിച്ചു. രണ്ടുദിവസവും രാവിലെ എട്ടു മുതല്‍ ഉച്ചക്ക് 12 വരെ മാത്രമായിരിക്കും ഈ പരിശോധനകള്‍ ലഭിക്കുക. ഇതോടൊപ്പം ബിഎംഐ, ബിപി പരിശോധനയും ജനറല്‍ ഡോക്ടറുടെ കണ്‍സള്‍ട്ടേഷനും സൗജന്യമായിരിക്കും. 16ന് ഡെന്റല്‍ കണ്‍സള്‍ട്ടേഷനും സൗജന്യമായി നല്‍കുമെന്ന് മാനേജ്മെന്റ് അറിയിച്ചു.