bahrainvartha-official-logo
Search
Close this search box.

ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥികൾ ഖലീഫ ബിൻ സൽമാൻ പോർട്ട് സന്ദർശിച്ചു

New Project - 2023-12-18T163138.587

മനാമ: ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥികൾ ഹിദ്ദിലെ ഖലീഫ ബിൻ സൽമാൻ തുറമുഖം സന്ദർശിച്ചു. വിദ്യാർത്ഥി പ്രതിനിധി സംഘത്തിൽ 4 മുതൽ 12 വരെയുള്ള ക്ലാസുകളിലെ പ്രിഫെക്റ്റ് കൗൺസിൽ അംഗങ്ങളാണ് ഉൾപ്പെട്ടിരുന്നത്. ലോജിസ്റ്റിക്‌സ്, എഞ്ചിനീയറിംഗ്, സെക്യൂരിറ്റി, പരിസ്ഥിതി ശാസ്ത്രം തുടങ്ങി വിവിധ മേഖലകളിൽ നിന്നുള്ള പ്രൊഫഷണലുകളുമായി സംവദിക്കാൻ ഈ വിനോദയാത്ര അതുല്യമായ അവസരമാണ് നൽകിയതെന്ന് സ്കൂൾ ഹെഡ് ബോയ് ദനീഷ് സുബ്രഹ്മണ്യനും ഹെഡ് ഗേൾ സഹസ്ര കോട്ടഗിരിയും പറഞ്ഞു.

വിദ്യാർത്ഥികളുടെ തുറമുഖ സന്ദർശനം ഏർപ്പാടാക്കിയ സ്‌കൂൾ ഭരണ സമിതി അംഗം അംഗം രാജേഷ് എം എൻ, മറ്റു അധ്യാപകർ എന്നിവരും സന്ദർശന വേളയിൽ അനുഗമിച്ചു. വിദ്യാർത്ഥികളുടെ മികച്ച അച്ചടക്കത്തിലും വിജ്ഞാനദാഹത്തിലും എപിഎം ടെർമിനൽ അധികൃതർ അവരെ അഭിനന്ദനം അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!