മനാമ: കണ്ണൂർ പയ്യന്നൂർ സ്വദേശി ബഹ്റൈനിൽ ഹൃദയാഘാതംമൂലം മരനപ്പെട്ടു. ചിറൂട്ട സുധീർ (48) ആണ് മരിച്ചത്. സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തുവരുകയായിരുന്ന സുധീറിനെ ഹൃദയാഘാതത്തെത്തുടർന്ന് ബി.ഡി.എഫ് ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയായിരുന്നു.
മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോവുന്നതിനുള്ള നടപടികൾ ബഹ്റൈൻ കേരള സോഷ്യൽ ഫോറവും പ്രതിഭയും ചേർന്ന് നടത്തുന്നു. കുടുബം ബഹ്റൈനിലുണ്ട്.