bahrainvartha-official-logo
Search
Close this search box.

ബഹ്‌റൈൻ കെഎംസിസി വെസ്റ്റ് റിഫ ഏരിയ കമ്മറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു

New Project - 2024-02-07T195235.131

മനാമ: കെഎംസിസി ബഹ്റൈൻ വെസ്റ്റ് റിഫ ഏരിയ കമ്മിറ്റി 2 – 2- 2024ന് വെള്ളിയാഴ്ച രാത്രി 8 മണിക്ക് സംഘടിപ്പിച്ച ജനറൽ കൗൺസിലിൽ 2024-2025 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഏരിയാ പ്രസിഡണ്ട് ഇ എം ഹുസൈൻ ന്റെ അധ്യക്ഷതയിൽ ചേർന്ന കൗൺസിൽ യോഗം സംസ്ഥാന ആക്ടിംഗ് പ്രസിഡണ്ട് ഷാഫി പാറക്കട്ട ഉദ്ഘാടനം നിർവ്വഹിച്ചു. ഓർഗനൈസിങ് സെക്രട്ടറി ജലീൽ ടി കാക്കുനി റിപ്പോർട്ടും വരവ് ചിലവ് കണക്കുകളും അവതരിപ്പിച്ചു. മുൻ സംസ്ഥാന പ്രസിഡണ്ട് എസ് വി ജലീൽ, സംസ്ഥാന സീനിയർ പ്രസിഡണ്ട് കുട്ടൂസ മുണ്ടേരി, സംസ്ഥാന സെക്രട്ടറി റഫീഖ് തോട്ടക്കര എന്നിവർ ആശംസകൾ നേർന്നു.

 

റിട്ടേണിംഗ് ഓഫീസർമാരായ അസീസ് ഈസ്റ്റ് റിഫ, അഷ്റഫ് K K അസീസ് മൊയ്പ്പോത്ത് എന്നിവർ പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പിന് നേതൃത്വം നൽകി.

പ്രസിഡണ്ട് : നാസർ കല്ലാച്ചി
വൈസ്.പ്രസിഡണ്ടുമാർ:-
1.E.m ഹുസൈൻ
2. അലി. Kv
3. ഇസ്മായിൽ vk
4. ഇബ്രാഹിം വയനാട്
5.മുഹമ്മദ് Pk

ജനറൽ സിക്രട്ടറി :-
P.മുജീബ് റഹ്മാൻ

ജോ. സിക്രട്ടറിമാർ :-
1. അബ്ദുറസാഖ്.v
2.അക്ബർ vp
3. അബ്ദുൽ റസാഖ് Am
4. അഹമ്മദ് ഗഫൂർ va
5. റിയാസ് En

ഓർഗനൈസിങ് സിക്രട്ടറി :-
സിദ്ധിഖ് മൗലവി p

ട്രഷറർ : ഫൈസൽ kk*

സംസ്ഥാന നേതാക്കളായ ഷാഫി പാറക്കട്ട, കുട്ടൂസ മുണ്ടേരി, റഫീഖ് തോട്ടക്കര,എസ് വി ജലീൽ, റിയാസ് ഒമാനൂർ, ബഷീർ കാക്കുനി, ഇസ്മായിൽ റഹ്മാനി എന്നിവർ പുതിയ കമ്മിറ്റിക്ക് ആശംസകൾ നേർന്നു സംസാരിച്ചു. കൗൺസിലിൽ ജനറൽ സെക്രട്ടറി പി.മുജീബ് റഹ്മാൻ സ്വാഗതവും നാസർ കല്ലാച്ചി നന്ദിയും പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!