മനാമ: ലുലു ഹൈപ്പർമാർക്കറ്റ് ഗ്രാൻഡ് സമ്മർ റാഫിൾ നറുക്കെടുപ്പിന്റെ നാലാംഘട്ട വിജയികളെ പ്രഖ്യാപിച്ചു. 304 ദിനാറിന്റെ മൂല്യമുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. ലുലു ഹൈപ്പർമാർക്കറ്റ് ദാന മാളിൽ ലുലു സീനിയർ മാനേജ്മെന്റ് പ്രതിനിധികളുടെ സാന്നിധ്യത്തിലായിരുന്നു പ്രതിവാര നറുക്കെടുപ്പ്.
നാല് വിജയികൾക്ക് 50 ഗ്രാം വീതം സ്വർണം നൽകി. 200 വിജയികൾക്ക് ലുലു ഗിഫ്റ്റ് കാർഡും 100 പേർക്ക് ലുലു ഹാപ്പിനസ് പ്രോഗ്രാമിലേക്ക് 20,000 പോയന്റുകൾ വീതവും ലഭിച്ചു. വേനൽക്കാല അവധിക്കും സ്കൂൾ തുറക്കുന്നതിനും മുമ്പുള്ള തിരക്കേറിയ സീസണിൽ ഉപഭോക്താക്കൾക്ക് 100,000 ദിനാറിന്റെ സമ്മാനങ്ങൾ നൽകുന്നതാണ് പദ്ധതി. ആഗസ്റ്റ് ഒമ്പത് വരെയാണ് റാഫിൾ പ്രമോഷൻ.
20 വിജയികൾക്കായി ഒരു കിലോ സ്വർണമാണ് സമ്മാനമായി നൽകുന്നത്. കൂടാതെ, 1000 വിജയികൾക്ക് 50 ദിനാർ വീതം വിലമതിക്കുന്ന ലുലു ഷോപ്പിങ് ഗിഫ്റ്റ് കാർഡുകൾ ലഭിക്കും. 500 ഭാഗ്യശാലികൾക്ക് ലുലു ഹാപ്പിനസ് പ്രോഗ്രാമിന് കീഴിൽ തൽക്ഷണ കിഴിവ് വാഗ്ദാനം ചെയ്യുന്ന ലോയൽറ്റി പോയിന്റുകൾ എന്നിവ പദ്ധതിയിൽ ഉൾപ്പെടുന്നു. ഉപഭോക്താക്കൾക്ക് ഓരോ അഞ്ചുദിനാർ ഷോപ്പിങ്ങിനും ഒരു ഇലക്ട്രോണിക് റാഫിൾ ടിക്കറ്റ് ലഭിക്കും.