മനാമ: 33 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്കു പോവുന്ന അബ്ദുൽ ജലീലിന് ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ റിഫ ഏരിയ യാത്രയയപ്പ് നൽകി. ഏല്പിക്കപെടുന്ന ഉത്തരവാദിത്തങ്ങൾ ഏറെ ആത്മാർത്ഥയോടെ നിർവഹിക്കുന്ന വ്യക്തിയാണ് ജലീലെന്നു ഫ്രൻഡ്സ് കേന്ദ്ര പ്രസിഡന്റ സുബൈർ എം.എം പറഞ്ഞു. ഏരിയാ വൈസ് പ്രസിഡന്റ് അഹമ്മദ് റഫീഖ് ഉപഹാരം സമർപ്പിച്ചു.
ഏരിയ പ്രസിഡന്റ് മൂസ കെ ഹസൻ അധ്യക്ഷത വഹിച്ച പരിപാടിയിൽ സെക്രട്ടറി നജാഹ് സ്വാഗതം പറഞ്ഞു. സമീർ ഹസ്സൻ, അബ്ദുൽ ഹഖ്, ഫസ്ലു റഹ്മാൻ പൊന്നാനി തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. ഫ്രൻഡ്സ് നേതൃത്വവും പ്രവർത്തകരും നൽകിയ സ്നേഹപരിചരണം എപ്പോഴും മനസ്സിലുണ്ടാവുമെന്നും ഈ ബന്ധങ്ങൾ എന്നും ഊഷ്മളമായി നിലനിൽക്കട്ടെ എന്നാഗ്രഹിക്കുന്നതായും അബ്ദുൽ ജലീൽ മറുപടി പ്രസംഗത്തിൽ പറഞ്ഞു.