മനാമ : വർഗീയ, ഫാസിസം നാട്ടിൽ വികസിപിക്കുന്ന സംഘപരിവാര രാഷ്ട്രീയത്തിൽ നിന്നും, മതേതര കോൺഗ്രസ് പാർട്ടിയുടെ ആശയത്തിലേക്ക്, ആദർശം മനസിലാക്കുകയും, അതേ രൂപേണ പ്രവർത്തനങ്ങൾ നടത്താൻ ആഗ്രഹിക്കുകയും ചെയ്തു പ്രവേശിച്ച സന്ദീപ് വാര്യരുടെ തീരുമാനം ഐ.വൈ.സി.സി ബഹ്റൈൻ സ്വാഗതം ചെയ്തു.
മതേതര, ജനാധിപത്യ ആശയങ്ങളിൽ ആകൃഷ്ട്ടരായി യുവതലമുറയടക്കമുള്ള പൗരന്മാർ കോൺഗ്രസിലേക് കടന്ന് വരുന്നത് ആശാവഹം ആണെന്ന് ഐ.വൈ.സി.സി ബഹ്റൈൻ ദേശീയ പ്രസിഡന്റ് ഷിബിൻ തോമസ്, ജനറൽ സെക്രട്ടറി രഞ്ജിത്ത് മാഹി, ആക്ടിങ് ട്രെഷറർ മുഹമ്മദ് ജസീൽ വാർത്താകുറിപ്പിൽ അഭിപ്രായപ്പെട്ടു.