small icons
small icons

കൊല്ലം പ്രവാസി അസോസിയേഷൻ ബഹ്‌റൈന് പുതിയ നേതൃത്വം; നിസാർ കൊല്ലം പ്രസിഡന്റ്, ജഗത് കൃഷ്ണകുമാർ ജനറൽ സെക്രട്ടറി

New Project (31)

മനാമ: ബഹ്‌റൈനിലെ പ്രമുഖ പ്രാദേശിക പ്രവാസി കൂട്ടായ്മയായ കൊല്ലം പ്രവാസി അസോസിയേഷന്റെ (KPA Bahrain) 2026-2028 പ്രവർത്തന വർഷത്തേക്കുള്ള പുതിയ ഭരണസമിതി നിലവിൽ വന്നു. കഴിഞ്ഞ ദിവസം പ്രൗഢമായി നടന്ന കെ.പി.എ ജില്ലാ സമ്മേളനത്തിലാണ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്. നേരത്തെ സംഘടനയുടെ ജനറൽ ബോഡി തിരഞ്ഞെടുത്ത 43 അംഗ സെൻട്രൽ കമ്മിറ്റിയിൽ നിന്നാണ് ഏഴംഗ സെക്രട്ടറിയേറ്റിനെ തിരഞ്ഞെടുത്തത്.

ജില്ലാ സമ്മേളനത്തിന് ശേഷം ചേർന്ന ആദ്യ സെക്രട്ടറിയേറ്റ് യോഗത്തിൽ നിസാർ കൊല്ലത്തെ പ്രസിഡന്റായും ജഗത് കൃഷ്ണകുമാറിനെ ജനറൽ സെക്രട്ടറിയായും ബിനു കുണ്ടറയെ ട്രഷററായും തിരഞ്ഞെടുത്തു.

മറ്റ് ഭാരവാഹികൾ:

  • വർക്കിങ് പ്രസിഡന്റ്: രാജ് കൃഷ്ണൻ

  • ഓർഗനൈസിങ് സെക്രട്ടറി: അനൂബ് തങ്കച്ചൻ

  • സെക്രട്ടറി: വി. എം. പ്രമോദ്

  • അസിസ്റ്റന്റ് ട്രഷറർ: സിദ്ദിഖ്ഷാൻ

സംഘടന നിലവിൽ നടത്തിവരുന്ന കാരുണ്യ-ക്ഷേമ പദ്ധതികൾ കൂടുതൽ ഊർജ്ജസ്വലമായി തുടരുമെന്നും, വരും വർഷങ്ങളിൽ പ്രവാസികൾക്ക് കൂടുതൽ പ്രയോജനപ്പെടുന്ന ജനകീയ പ്രവർത്തനങ്ങളിലൂടെ സംഘടനയെ കരുത്തോടെ മുന്നോട്ട് നയിക്കുമെന്നും പ്രസിഡന്റ് നിസാർ കൊല്ലവും ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാറും സംയുക്ത പ്രസ്താവനയിൽ അറിയിച്ചു. ബഹ്‌റൈനിലെ കൊല്ലം സ്വദേശികളായ മുഴുവൻ പ്രവാസികളും കെ.പി.എയുമായി സഹകരിച്ച് പ്രവർത്തിക്കാൻ മുന്നോട്ട് വരണമെന്ന് ഇരുവരും അഭ്യർത്ഥിച്ചു. കഴിഞ്ഞ കാലങ്ങളിൽ സംഘടനയ്ക്ക് ബഹ്‌റൈനിലെ പൊതുസമൂഹം നൽകിയ വലിയ പിന്തുണയ്ക്ക് നന്ദി അറിയിച്ച ഭാരവാഹികൾ തുടർന്നും സഹകരണം പ്രതീക്ഷിക്കുന്നതായും കൂട്ടിച്ചേർത്തു.

കെ.സി.എ (KCA) പ്രസിഡന്റ് ജെയിംസ് ജോൺ ഉദ്ഘാടനം ചെയ്ത സാംസ്‌കാരിക സമ്മേളനത്തിൽ വെച്ചാണ് പുതിയ ഭരണസമിതി പ്രഖ്യാപനം നടന്നത്. അനോജ് മാസ്റ്റർ അധ്യക്ഷത വഹിച്ച യോഗത്തിൽ പ്രശാന്ത് പ്രബുദ്ധൻ സ്വാഗതം ആശംസിച്ചു. കെ.പി.എ രക്ഷാധികാരികളായ ബിജു മലയിൽ, ചന്ദ്രബോസ് എന്നിവർ പുതിയ കമ്മിറ്റിക്ക് ആശംസകൾ നേർന്നു സംസാരിച്ചു. നിയുക്ത ട്രഷറർ ബിനു കുണ്ടറയുടെ നന്ദിപ്രസംഗത്തോടെയാണ് സമ്മേളനം സമാപിച്ചത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!