small icons
small icons

കെഎംസിസി കണ്ണൂർ ജില്ലാ സർഗോത്സവത്തിന് തിരശ്ശീല; കണ്ണൂർ സിറ്റി കൂട്ടായ്മ ജേതാക്കൾ

New Project (9)

മനാമ: കലയുടെ വർണവൈവിധ്യവും സർഗാത്മകതയുടെ മികവും വിളിച്ചോതിയ കെഎംസിസി ബഹ്‌റൈൻ കണ്ണൂർ ജില്ലാ സർഗോത്സവത്തിന് സമാപനം. ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നാല് ദിവസങ്ങളിലായി കെഎംസിസി മനാമ ഓഡിറ്റോറിയത്തിൽ നടന്ന സർഗോത്സവത്തിൽ കണ്ണൂർ സിറ്റി കൂട്ടായ്മ ജേതാക്കളായി. തലശ്ശേരി മാഹി കൾച്ചറൽ അസോസിയേഷൻ റണ്ണേഴ്സ് അപ്പ് കിരീടം കരസ്ഥമാക്കി.

വിവിധ കലാ സാഹിത്യ ഇനങ്ങളിൽ അഞ്ച് കൂട്ടായ്മകൾ മാറ്റുരച്ച മത്സരങ്ങളിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടിയാണ് കണ്ണൂർ സിറ്റി കൂട്ടായ്മ വിജയകിരീടം സ്വന്തമാക്കിയത്. തലശ്ശേരി മാഹി കൾച്ചറൽ അസോസിയേഷനിലെ അബ്ദുള്ള ജാഫർ കലാപ്രതിഭയായും കണ്ണൂർ സിറ്റി കൂട്ടായ്മയിലെ സഹ്റ സൗജത്ത് റഹീസ് കലാതിലകമായും തിരഞ്ഞെടുക്കപ്പെട്ടു.

സർഗോത്സവത്തിന്റെ സമാപന സമ്മേളനം എംഎൽഎ അബിൻ വർക്കി ഉദ്ഘാടനം ചെയ്തു. ജീവകാരുണ്യ പ്രവർത്തന രംഗത്ത് ആർക്കും കവച്ചുവെക്കാനാകാത്ത പ്രവർത്തനങ്ങൾ നടത്തുന്ന കെഎംസിസി പ്രസ്ഥാനം കലാ സാഹിത്യ രംഗത്തും മാതൃകാപരമായ പ്രവർത്തനങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്നതിന് തെളിവാണ് ഇത്തരം സർഗോത്സവങ്ങളെന്ന് അദ്ദേഹം പറഞ്ഞു.

നിറഞ്ഞ സദസ്സിൽ നടന്ന പരിപാടിയിൽ ജില്ലാ പ്രസിഡന്റ് മഹ്മൂദ് പെരിങ്ങത്തൂർ അധ്യക്ഷത വഹിച്ചു. സർഗോത്സവം ഏകോപിപ്പിച്ച സ്വാഗതസംഘം വർക്കിംഗ് കൺവീനർ സിയാ ഉൽ ഹഖിനെ കെഎംസിസി ബഹ്‌റൈൻ ജനറൽ സെക്രട്ടറി ശംസുദ്ദീൻ വെള്ളികുളങ്ങര മൊമെന്റോ നൽകി ആദരിച്ചു.

ട്രഷറർ മുസ്തഫ കെ.പി ആശംസകൾ നേർന്നു. സംസ്ഥാന ഭാരവാഹികളായ റഫീഖ് തോട്ടക്കര, എ.പി ഫൈസൽ, സഹീർ കട്ടമ്പള്ളി, ഷാഫി പറക്കട്ട, സലീം തളങ്കര എൻ.കെ അബ്ദുൽ അസീസ്, ഫൈസൽ കോട്ടപ്പള്ളി, ഫൈസൽ കണ്ടിതാഴ, അഷ്റഫ് കാട്ടിൽപ്പീടിക എന്നിവർ പങ്കെടുത്തു. ജില്ലാ ജനറൽ സെക്രട്ടറി ഇർഷാദ് തന്നട സ്വാഗതവും ലത്തീഫ് ചെറുകുന്ന് നന്ദിയും പറഞ്ഞു.

പ്രോഗ്രാം കമ്മിറ്റി വൈസ് ചെയർമാൻ സിറാജ് റിഫ, റിയാസ് ചുഴലി, സിദ്ധീഖ് അദ്ലിയ, ഫൈസൽ ഇസ്മായിൽ, റയീസ് മുസ്തഫ
ഇസ്മായിൽ വട്ടിയേറ, ഫത്താഹ് പൂമംഗലം, നാസർ മുല്ലാളി, സഹീർ ശിവപുരം, ജബ്ബാർ മാട്ടൂൽ, സഹീദ് പുഴക്കൾ, ഫൈസൽ മുഹമ്മദ്, വനിതാ വിംഗ് ഭാരവാഹികൾ, ജില്ലാ മണ്ഡലം പ്രവർത്തക സമിതി അംഗങ്ങൾ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!