മനാമ: ബഹ്റൈന് ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് കോഴിക്കോട് ജില്ലയിലെ തിക്കോടി പ്രദേശത്തുകാരുടെ ഗ്ലോബൽ കൂട്ടായ്മയായ ജി.ടി.എഫ് ബഹ്റൈൻ ചാപ്റ്റർ അഞ്ചാമത് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. സൽമാനിയ മെഡിക്കൽ സെന്ററിൽ നടന്ന ക്യാമ്പിൽ നൂറിലധികം പേർ രക്തദാനം നിർവഹിച്ചു. പ്രസിഡന്റ് മജീദ് തണലിന്റെ അധ്യക്ഷതയിൽ ഡോ. ഫമിൽ ഉദ്ഘാടനം നിർവഹിച്ചു.
ജി.ടി.എഫ് ഗ്ലോബൽ ചെയർമാൻ രാധാകൃഷ്ണൻ, എബ്രഹാം ജോൺ, ലേഡീസ് വിങ് കോഓഡിനേറ്റർ രഞ്ജി സത്യൻ, നജീബ് കടലായി, മനോജ് വടകര എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ഗഫൂർ കളത്തിൽ സ്വാഗതവും കൺവീനർ ജാബിർ വൈദ്യരകത്ത് നന്ദിയും പറഞ്ഞു. സി. ചന്ദ്രൻ, അഫ്സൽ കളപ്പുരയിൽ, ബിജു, പ്രജേഷ്, സത്യൻ, ജിതേഷ്, നദീറ മുനീർ, അഫ്സ റഹ്മാൻ, ഹസൂറ അഫ്സൽ, പ്രഭാകരൻ, ഇബ്രാഹിം, ഗോപി, ഷംസു, നാസർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.