മനാമ: സമസ്തയുടെ സമുന്നതരായ പണ്ഡിതന്മാരെ വഴി തടയുകയും അപമര്യാദയായി പെരുമാറുകയും ചെയ്തത് അപലപനീയമെന്ന് സമസ്ത ബഹ്റൈൻ. കേരള മുസ്ലിംകള്‍ക്ക് ദിശാ ബോധം പകര്‍ന്നു നല്‍കിയ പ്രസ്ഥാനമാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ. നൂറ്റാണ്ടിലേക്കടുക്കുന്ന സമസ്തയുടെ പ്രയാണത്തിന് ഒരു പോറലുമേല്‍ക്കാതെ സംരക്ഷിക്കാന്‍ പ്രവര്‍ത്തകര്‍ പ്രതിജ്ഞാബദ്ധരാണ്.
സമസ്തയുടെ ആശയങ്ങളും നിലപാടുകളും അനുസരിക്കുന്നവയാണ് സമസ്തയുടെ സ്ഥാപനങ്ങള്‍. അതിന് വിപരീതയമായി സമസ്ത സ്ഥാപനങ്ങളില്‍ സ്വതന്ത്ര സിലബസ് നടപ്പാക്കുന്നതും വിദ്യാര്‍ത്ഥികളെ സമസ്തക്കെതിരെ തിരിക്കുന്നതും നോക്കി നില്‍ക്കാനാവില്ലെന്നും ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് ഗൂഢാലോചന നടത്തുന്നവര്‍ സ്വമേധയാ പിന്മാറണമെന്നും അഹ്‌ലുസുന്നത്ത് വൽ ജമാഅത്തിന്റെ പൂർണ്ണരൂപമാണ് സമസ്ത.
സമസ്തയുടെ ആശയങ്ങളും, നിലപാടുകളും അനുസരിക്കുന്നവയാകണം സമസ്തയുടെ സ്ഥാപനങ്ങൾ .
കാലാകാലങ്ങളായി അങ്ങനെതന്നെയാണ് പോവുന്നത്. അതിന് വിപരീതമായും , അല്ലാഹുവും റസൂലും പറഞ്ഞതിന് എതിരായി കൊണ്ട് സമസ്തയുടെ സ്ഥാപനങ്ങളിൽ സ്വതന്ത്ര സിലബസുകൾ നടപ്പിലാക്കുന്നതും, വിദ്യാർത്ഥികളെ സമസ്തയ്കെതിരെ തിരിക്കുന്നതും നോക്കി നിൽക്കാനാവില്ലന്നും നേതാക്കള്‍ പറഞ്ഞു.