bahrainvartha-official-logo
Search
Close this search box.

കെഎംസിസി ബഹ്‌റൈൻ ബാലുശ്ശേരി മണ്ഡലം കമ്മിറ്റി ശുകൂർ തയ്യിലിന് സ്വീകരണം നൽകി

WhatsApp Image 2023-09-02 at 2.37.50 PM

മനാമ: ബഹ്റൈനിൽ എത്തിയ ബാലുശ്ശേരി മണ്ഡലം മുസ്ലീം ലീഗ് മുൻ ജനറൽ സെക്രട്ടറിയും കോഴിക്കോട് മെഡിക്കൽ കോളേജ് സി എച്ച് സെന്റെർ സെക്രട്ടിയുമായ ഷുക്കൂർ തയ്യിലിന് ബഹ്റൈൻ ബാലുശ്ശേരി മണ്ഡലം കെ എം സി സി സ്വീകരണം നൽകി.

 

മണ്ഡലം പ്രസിഡന്റ് സലാം പൂനത്തിന്റെ അദ്ദ്യക്ഷതവഹിച ചടങ് കെഎംസിസി കോഴിക്കോട് ജില്ലാഓർഗനൈസിംഗ് സെക്രട്ടി ഇസ്‌ഹാഖ് വില്ല്യാപ്പള്ളി ഉദ്‌ഘാടനം നിർവഹിച്ചു മുഖ്യാതിഥിക്ക് സീനിയർ നേതാവ് കരിംമാസ്റ്റർ കാന്തപുരം ഉപഹാരം നൽകി. സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി കെഎംസിസി സാംസ്‌കാരിക വിഭാഗം ഒലീവ് സാംസ്കാരികവേദി സംഘടിപ്പിച്ച ക്വിസ് പ്രോഗ്രാമിൽ സമ്മാനർഹനായ മണ്ഡലം സെക്രട്ടി റാഷിദ് വി പിക്ക് ജില്ല സെക്രട്ടി സാഹിർ ഉള്ളിയേരി ഉപഹാരം നൽകി.

 

മണ്ഡലം സെക്രട്ടറി റസാഖ് കായണ്ണ സ്വാഗതം പറഞ്ഞു. പരിപാടിക്ക് ആശംസ അർപ്പിച്ച് കൊണ്ട് സിദ്ധിഖ് കായണ്ണ, സിറാജ് സി കെ പൂനത്ത്, ബഹ്റൈനിൽ എത്തിയ ഉണ്ണികുളം പഞ്ചായത്ത് യൂത്ത് ലീഗ് മുൻ പ്രസിഡന്റ് റിയാസ്‌ എസ്‌റ്റേറ്റ് മുക്കം എന്നിവർ സംസാരിച്ചു. മണ്ഡലം ഭാരവാഹികളായ നൗഷാദ് എസ്‌റ്റേറ്റ് മുക്ക്‌, റംഷാദ് കൂരാച്ചുണ്ട്, താജുദ്ദീൻ പുനത്ത് എന്നിവർ നേതൃത്വം നൽകി. സിദ്ദീഖ് നടുവണ്ണൂർ നന്ദി പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!