ദേ​ശീ​യ ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി പെയിന്റിങ് മത്സരവുമായി ബഹ്‌റൈൻ കേരളീയ സമാജം

408152932_741196934705364_2437401316312017175_n

മ​നാ​മ: ബ​ഹ്റൈ​ൻ ദേ​ശീ​യ ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ബ​ഹ്റൈ​ൻ കേ​ര​ള സ​മാ​ജം കു​ട്ടി​ക​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കു​മാ​യി വി​പു​ല​മാ​യ പെ​യി​ന്റി​ങ് മ​ത്സ​രം ന​ട​ത്തു​ന്നു. ദേ​ശീ​യ ദി​നാ ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി മു​ൻ വ​ർ​ഷ​ങ്ങ​ളി​ൽ വ്യ​ത്യ​സ്ത​മാ​യ ക​ലാ​സൃ​ഷ്ടി​ക​ൾ ഒ​രു​ക്കി ശ്ര​ദ്ധ നേ​ടി​യി​ട്ടു​ള്ള സ​മാ​ജം ചി​ത്ര​ക​ല ക്ല​ബി​ന്റെ നേ​തൃ​ത്വ​ത്തി​ലാ​ണ് മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്ന​തെ​ന്ന് സ​മാ​ജം പ്ര​സി​ഡ​ന്റ് പി.​വി. രാ​ധാ​കൃ​ഷ്ണ​പി​ള്ള​യും ജ​ന.​സെ​ക്ര​ട്ട​റി വ​ർ​ഗീ​സ് കാ​ര​ക്ക​ലും അ​റി​യി​ച്ചു. ഡി​സം​ബ​ർ 15 ന് ​രാ​വി​ലെ ഒ​മ്പ​ത് മു​ത​ൽ സ​ഗ​യ്യ​യി​ലു​ള്ള സ​മാ​ജം ഡ​യ​മ​ണ്ട് ജൂ​ബി​ലി ഹാ​ളി​ൽ അ​ഞ്ച് വി​ഭാ​ഗ​ങ്ങ​ളി​ലാ​യാ​ണ് മ​ത്സ​രം.

 

അ​ഞ്ചു മു​ത​ൽ എ​ട്ടു​വ​യ​സ്സു​വ​രെ​യും എ​ട്ടു മു​ത​ൽ 11 വ​യ​സ്സു വ​രെ​യും 11 മു​ത​ൽ 14 വ​രെ​യും 14 മു​ത​ൽ 18 വ​യ​സ്സ് വ​രെ​യും എ​ന്ന ക്ര​മ​ത്തി​ൽ കു​ട്ടി​ക​ൾ​ക്കും 18 വ​യ​സ്സി​ന് മു​ക​ളി​ലു​ള്ള മു​തി​ർ​ന്ന​വ​ർ​ക്കും മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാം. മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന എ​ല്ലാ​വ​ർ​ക്കും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും വി​ജ​യി​ക​ൾ​ക്ക് ആ​ക​ർ​ഷ​ക​മാ​യ സ​മ്മാ​ന​ങ്ങ​ളും ന​ൽ​കു​മെ​ന്ന് എ​ന്റ​ർ​ടെ​യ്ൻ​മെ​ന്റ് സെ​ക്ര​ട്ട​റി ശ്രീ​ജി​ത്ത് ഫ​റോ​ഖ്, ചി​ത്ര​ക​ല വി​ഭാ​ഗം ക​ൺ​വീ​ന​ർ ആ​ൽ​ബ​ർ​ട്ട് ആ​ന്റ​ണി എ​ന്നി​വ​ർ അ​റി​യി​ച്ചു. പ​ങ്കെ​ടു​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക് ഡി​സം​ബ​ർ 10 വ​രെ പേ​ര് ന​ൽ​കാം. ഓ​ൺ​ലൈ​നി​ലാ​ണ് ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്തേ​ണ്ട​ത്. https://www.bksbahrain.com/2023/chitrakala/register.html എന്ന ലിങ്കിലൽ രജിസ്റ്റർ ചെയ്യാം. മ​ത്സ​ര​ത്തെ സം​ബ​ന്ധി​ച്ച കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് താ​ഴെ കൊ​ടു​ത്തി​ട്ടു​ള്ള ന​മ്പ​റി​ൽ വി​ളി​ക്കാ​വു​ന്ന​താ​ണ്. 35393594, 33088068.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!