മനാമ: ‘കുടുംബ ബന്ധം ചേർക്കുന്ന കാര്യത്തിൽ ഓരോ വിശ്വാസിയും അതീവ ജാഗ്രത പാലിക്കണമെന്നും അല്ലെങ്കിൽ അല്ലാഹുവുമായുള്ള ഒരു അടിമയുടെ ബന്ധത്തിൽ പോലും അത് വിള്ളലുണ്ടാക്കുമെന്നും’ ഉസ്താദ് ഷെഫീഖ് സ്വലാഹി സദസ്സിനെ ഓർമ്മിപ്പിച്ചു.
അൽ ഹിദായ സെന്റർ (മലയാള വിഭാഗം) നടത്തി വരുന്ന വിജ്ഞാന സദസ്സിന്റെ ഭാഗമായി ഹിദ്ദ് അൽ ഹിദായ സെന്ററിൽ വെച്ച് നടത്തിയ “കുടുംബം ഇമ്പമുള്ളതാകാൻ..” എന്ന വിഷയത്തെ അധികരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിഷാദ്, ഫൈസൽ, ഫാഹിസ് അജ്മൽ, സജീർ, ഫിറോസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. സക്കിർ ഹുസൈൻ, ഷബീർ, അനൂപ്, ഫവാസ്, ഷഹബാസ്, സുനീർ, ഫഹദ് എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.