മനാമ: ഇന്ത്യന്‍ ഇസ്‌ലാഹി സെന്‍റര്‍ സംഘടിപ്പിക്കുന്ന ഈദ് ഗാഹ് മനാമ പാകിസ്ഥാന്‍ ക്ലബ് ഗ്രൗണ്ടില്‍ നടക്കും. നമസ്കാരം രാവിലെ 5.10ന് തുടങ്ങും. ഈദ് നമസ്കാരത്തിന് വരുന്നവര്‍ അംഗശുദ്ധി വരുത്തി വരുന്നത് സൗകര്യമാകുമെന്ന് സംഘാടകര്‍ അറിയിച്ചു. സ്ത്രീകള്‍ക്ക് പ്രത്യേക സൗകര്യം ഉണ്ടായിരിക്കും. വാഹനത്തില്‍ വരുന്നവര്‍ക്ക് പാര്‍ക്കിംഗ് സംവിധാനമൊരുക്കിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് 34046624, 32231141, 33498517 എന്നീ നമ്പറില്‍ ബന്ധപ്പെടുക.
