small icons
small icons

ഇന്ത്യയിലെ സജീവ കോവിഡ് കേസുകൾ ഏറ്റവും കൂടുതൽ കേരളത്തിൽ, രണ്ടാം സ്ഥാനത്ത് മഹാരാഷ്ട്ര

covidcases1

ന്യൂഡൽഹി: ഇന്ത്യയിൽ സജീവമായ ആകെ കോവിഡ് കേസുകളുടെ 38 ശതമാനം കേരളത്തിലും 37 ശതമാനം മഹാരാഷ്ട്രയിലുമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. കര്‍ണാടക 4%, തമിഴ്‌നാട് 2.78% എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിലെ ഉയര്‍ന്ന കേസുകള്‍ എന്ന് ആരോഗ്യമന്ത്രാലയം സെക്രട്ടറി രാജേഷ് ഭൂഷണ്‍ വ്യക്തമാക്കി.

ദിനം പ്രതിയുള്ള കോവിഡ് കേസുകൾ ഒന്നര ലക്ഷത്തിനും താഴെയെത്തി. കോവിഡ് പോസിറ്റിവിറ്റി നിരക്ക് 5.19 ശതമാനമാണ്. പ്രതിദിന മരണനിരക്ക് ശരാശരി 100ല്‍ താഴെയായി തുടരുന്നു. രാജ്യത്ത് എല്ലാ സംസ്ഥാനങ്ങളിലും പോസിറ്റിവിറ്റി നിരക്കില്‍ ഏതാനും ആഴ്ചകളായി ഇടിവ് രേഖപ്പെടുത്തുന്നുണ്ടെന്നും ആരോഗ്യമന്ത്രാലയം സെക്രട്ടറി വിശദീകരിച്ചു.

ഇന്ത്യയിൽ കൊറോണ വൈറസിന്റെ ബ്രിട്ടീഷ് വകഭേദം ഇതുവരെ 187 പേര്‍ക്ക് സ്ഥിരീകരിച്ചിട്ടുണ്ട്. ദക്ഷിണാഫ്രിക്കന്‍ വകഭേദം 6 പേര്‍ക്കും ബ്രസീലിയന്‍ വകഭേദം ഒരാള്‍ക്കും സ്ഥിരീകരിച്ചതായി നീതി ആയോഗ് അംഗം ഡോ. വികെ പോള്‍ വ്യക്തമാക്കി. 1,17,64,788 പേര്‍ക്കാണ് ഇതുവരെ കോവിഡ് വാക്‌സിൻ നൽകിയത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

ബഹ്‌റൈനിൽ നിന്ന് കരിപ്പൂർ വഴി ഒരുകോടിയുടെ സ്വർണം കടത്താൻ ശ്രമിച്ച ഇടുക്കി സ്വദേശിനി പിടിയിൽ; വിമാനത്താവളത്തിൽ ‘സ്വർണം പൊട്ടിക്കൽ’ സംഘവുമായി തെരുവിൽ ഏറ്റുമുട്ടൽ; നാലുപേർ അറസ്റ്റിൽ

error: Content is protected !!