മനാമ: ചെറിയ പെരുന്നാളിനോടനുബന്ധിച്ച് ബഹ്റൈനിലെ മന്ത്രാലയങ്ങള്‍ക്കും പൊതു സ്ഥാപങ്ങള്ക്കുമുള്ള അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു.
പെരുന്നാള്‍ ദിനത്തിലും അത് കഴിഞ്ഞുള്ള രണ്ട് ദിവസവുമായിരിക്കും അവധിയെന്ന് പ്രധാനമന്ത്രിയും കിരീടാവകാശിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു.
ഈ മൂന്ന് ദിവസത്തില്‍ ഏതെങ്കിലും ദിവസം വാരാന്ത്യ ഔദ്യോഗിക അവധി ദിനമാണെങ്കില്‍ പകരമായി ഒരു പ്രവർത്തി ദിവസം കൂടി അവധി അനുവദിക്കുമെന്നും അറിയിച്ചിട്ടുണ്ട്.